Text 11 Nov Justice!!! Sensational

                               

                                     സൗമ്യ ഒരു വേദനയാണ്. മലയാളിക്ക് വേദനിക്കാന്‍ ഒരു സൗമ്യ മാത്രമല്ല ഉള്ളത്. സ്മിതയും നമ്മുടെ വേദന ആകേണ്ടതായിരുന്നു. എന്നാല്‍ അതില്‍ മാധ്യമങ്ങള്‍ക്ക് ഒരു ചൂടുള്ള വാര്‍ത്ത ഉള്ളതായി തോന്നിയില്ല. സൗമ്യയില്‍ അവര്‍ ഒരു നല്ല വ്യൂവര്‍ഷിപ്പുള്ള ഒരു വാര്‍ത്ത കണ്ടു. ബലാല്‍സംഗം ചെയ്യുന്നത് ഒരു “തമിഴന്‍” അതും “ഒറ്റകൈയ്യന്‍”. ഇരയായത് വിവാഹ സ്വപ്നങ്ങളുമായ്‌ ട്രെയിനിലേക്ക് ഓടി കയറിയ പെണ്‍കുട്ടി. ഒരു പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണത്‌ കണ്ടു ചെയിന്‍ വലിച്ചു വണ്ടി നിര്‍ത്താന്‍ ശ്രമിച്ച ഒരു മനുഷ്യ സ്നേഹിയെ തടഞ്ഞ, വീട്ടില്‍ വേഗം എത്തി സീരിയല്‍ കാണാന്‍ ആഗ്രഹിച്ച മലയാളിയുടെ പൊതു ബോധത്തെ പറ്റി ഒരു ഒരു ചൂടന്‍ ചര്‍ച്ചയും കണ്ടില്ല. കേരളത്തില്‍ 2010ഇല്‍ 564ഉം 2011ഇല്‍ 670ഉം ബലാല്‍സംഗം നടന്നു. ഇവരോടൊന്നും നമ്മുക്ക് എന്ത് കൊണ്ട് ഈ വേദന തോന്നിയില്ല. ഗോവിന്ദ ചാമി ശിക്ഷിക്കപ്പെടനം. പക്ഷെ ഒരു ശിക്ഷയും മാധ്യമങ്ങളുടെ “വികാരങ്ങളില്‍ ” നിന്നും ജനിക്കുന്നതാവരുത്. ഇവിടെയും കോടതിയും ജഡ്ജിമാരും അവര്‍ ഉയര്‍ത്തി വിടുന്ന “വികാരങ്ങളില്‍ ” അടിപ്പെടുന്നു. അല്ലെങ്കില്‍ അവര്‍ മറ്റു സംഭവങ്ങളിലും വിസ്താരം പെട്ടന്ന് തീര്‍ത്തു വധ ശിക്ഷ വിധിക്കനമായിരുന്നല്ലോ?. ഇതൊരു സെന്സെഷനാല്‍ നീതി ആണ്. യഥാര്‍ത്ഥ നീതി അല്ല.


Design crafted by Prashanth Kamalakanthan. Powered by Tumblr.